ഓട് പൊളിച്ചിറങ്ങി വന്നതല്ല; മാധ്യമ കോടതികള്‍ വേണ്ട : വി ശിവന്‍കുട്ടി






തിരുവനന്തപുരം: സിംഹാസന പുറത്തേറിയ ചില മാധ്യമ ജഡ്ജിമാര്‍ ഖാപ്പ് പഞ്ചായത്ത് മാതൃകയില്‍ ആളുകളെ എറിഞ്ഞു കൊല്ലാനും തീക്കൊളുത്താനുമൊക്കെ ആക്രോശിക്കുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. ആ ആക്രോശം ജനം കേട്ടിരുന്നേല്‍ രണ്ടാം പിണറായി സര്‍ക്കാര്‍ ഉണ്ടാകുമായിരുന്നില്ലെന്ന് ശിവന്‍കുട്ടി പറഞ്ഞു. ടെറുമോ പെന്‍പോള്‍ എംപ്ലോയിസ് അസോസിയേഷന്‍  വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒന്നിനെയും ഇല്ലെങ്കില്‍ ജനവിധിയെ മാനിക്കണം. ഓട് പൊളിച്ചിറങ്ങി വന്നവരല്ല ഞങ്ങള്‍. ജനം വോട്ട് ചെയ്ത് വിജയിപ്പിച്ചവരാണ്. വിധിക്കാനും വിചാരണ നടത്താനും ഈ നാട്ടില്‍ നീതിയും നിയമവുമുണ്ട്. കോടതികള്‍ ഉണ്ട്. അതിന് ചില ഖാപ്പ് മാധ്യമ കോടതികള്‍ വേണ്ടെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.

''നാരായണ ഗുരുവും അയ്യങ്കാളിയുമൊക്ക പുരോഗമന ആശയങ്ങളാല്‍ ഉഴുതു മറിച്ച നാടാണ് കേരളമെന്നും ഇവിടെ ഉത്തരേന്ത്യന്‍ ഖാപ്പ് പഞ്ചായത്ത് മാതൃകയില്‍ ചില മാധ്യമ ജഡ്ജിമാര്‍ സിംഹാസന പുറത്തേറി ആളുകളെ എറിഞ്ഞു കൊല്ലാനും തീക്കൊളുത്താനുമൊക്കെ ആക്രോശിക്കുന്നുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു. 



Previous Post Next Post