കൗണ്‍സിലര്‍മാരെ കൊല്ലുമെന്ന് ബിജെപി നേതാവിന്റെ ഭീഷണി; സുരേന്ദ്രനോട് പറഞ്ഞിട്ടും നടപടിയില്ല; മോഡിക്ക് നേരിട്ട് പരാതി

കൗണ്‍സിലര്‍മാരെ കൊല്ലുമെന്ന് ബിജെപി നേതാവിന്റെ ഭീഷണി; സുരേന്ദ്രനോട് പറഞ്ഞിട്ടും നടപടിയില്ല; മോഡിക്ക് നേരിട്ട് പരാതി 

പാലക്കാട്ബി : ജെപി മണ്ഡലം അധ്യക്ഷന്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് പാലക്കാട് നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍മാര്‍ രംഗത്ത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാറിന്റെ ഭാര്യ മിനി, മുന്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീള എന്നിവരാണ് മണ്ഡലം പ്രസിഡന്റ് പി സ്മിതേഷിനെതിരെ രംഗത്ത് വന്നിരിക്കുന്നത്

. കൗണ്‍സിലര്‍ കൂടിയായ സ്മിതേഷിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോഡി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവര്‍ക്ക് ഇരുവരും പരാതിയും നല്‍കിയിട്ടുണ്ട്. ആഗസ്റ്റ് 26ന് നടന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ അപമാനിച്ചെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് ഇവരുടെ പരാതി. വിഷയം സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെയും സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം ഗണേഷിനെയും അറിയിച്ചെങ്കിലും തുടര്‍നടപടി ഉണ്ടായില്ല. തുടര്‍ന്നാണ് ഇരുവരും മോഡിക്കും അമിത് ഷായ്ക്കും പരാതി നല്‍കിയത്. ബിജെപിയിലെ വനിതകള്‍ക്ക് കമ്മിറ്റിയില്‍ പോലും അഭിപ്രായം പറയാനാകുന്നില്ല. എന്തെങ്കിലും പ്രതികരിച്ചാല്‍ നേതാക്കള്‍ ഭീഷണിപ്പെടുത്തുകയാണ്. ദേശീയ നേതൃത്വം ഇടപെട്ടില്ലെങ്കില്‍ സംസ്ഥാന വനിതാ കമീഷനെ സമീപിക്കുമെന്നും പരാതിക്കാര്‍ പറഞ്ഞു.


أحدث أقدم