അമ്മയെ വെട്ടിക്കൊന്നു, ചിരട്ടയും മണ്ണെണ്ണയും ഉപയോഗിച്ച് കത്തിക്കാന്‍ ശ്രമം ; മകള്‍ കസ്റ്റഡിയില്‍



 



തിരുവനന്തപുരം : തിരുവനന്തപുരം ബാലരാമപുരത്ത് അമ്മയെ മകള്‍ വെട്ടിക്കൊലപ്പെടുത്തി. ബാലരാമപുരം നരുവാമൂട് അരിക്കടമുക്കില്‍ അന്നമ്മ (85) ആണ് മരിച്ചത്. സംഭവത്തില്‍ മകള്‍ ലീല(62)യെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

അന്നമ്മയ്ക്ക് തലയിലും കഴുത്തിനും വെട്ടേറ്റിരുന്നു. അമ്മയെ വെട്ടിയശേഷം ചിരട്ടയും മണ്ണെണ്ണയും ഉപയോഗിച്ച് കത്തിക്കാനും ശ്രമിച്ചു. ശരീരം ഭാഗികമായി കത്തിയിരുന്നു. 

ലീല വിവാഹിതയാണെങ്കിലും മക്കളും ഭര്‍ത്താവുമായി അകന്നു കഴിയുകയാണ്. പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. ലീല മാനസിക രോഗത്തിന് നേരത്തെ ചികില്‍സ തേടിയിരുന്നതായും പൊലീസ് സൂചിപ്പിച്ചു.

أحدث أقدم