മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം; 17കാരിയെ മിന്നുകെട്ടി; വരനും ബന്ധുക്കള്‍ക്കുമെതിരെ കേസ്







മലപ്പുറം : മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം. ആനക്കയം സ്വദേശിയായ പതിനേഴുകാരിയെ ബന്ധുക്കള്‍ വിവാഹം കഴിപ്പിച്ചു. വിവാഹം ചെയ്ത കോഡൂര്‍ സ്വദേശിയ്‌ക്കെതിരെ പൊലീസ് കേസ് എടുത്തു.

വിവാഹം നടത്തിയ ബന്ധുക്കള്‍ക്കെതിരെയും കാര്‍മികത്വം വഹിച്ചവര്‍ക്കെതിരെയും പൊലീസ് കേസ് എടുത്തു. ജൂലൈ മുപ്പതിനായിരുന്നു വിവാഹം. ബാലവിവാഹ നിരോധന നിയമപ്രകാരമാണ് കേസ് എടുത്തത്. പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി സ്റ്റേ ഹോമിലേക്ക് മാറ്റി.

Previous Post Next Post