മോന്‍സണിന്റെ വീട്ടിലെ തിരുമ്മല്‍; തന്റെ നഗ്‌നദൃശ്യം പുറത്തുവിടാന്‍ വെല്ലുവിളിച്ച് സുധാകരന്‍

 തിരു:  മോന്‍സന്റെ വീട്ടിലെ ഒളിക്യാമറാ വിവാദം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ ക്ഷുഭിതനായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മോന്‍സന്റെ പീഡനത്തിന് ഇരയായ യുവതി താങ്കള്‍ക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടുണ്ടല്ലോയെന്ന റിപ്പോര്‍ട്ടര്‍ ടിവി തിരുവനന്തപുരം ബ്യൂറോ ചീഫ് ആര്‍ റോഷിപാലിന്റെ ചോദ്യത്തിനാണ് സുധാകരന്‍ ആക്രോശിച്ചത്. ആരോപണങ്ങള്‍ക്ക് തെളിവുമില്ലെന്നും തെളിവുകള്‍ കൈവശമുണ്ടെങ്കില്‍ അത് ചാനലുകള്‍ പുറത്തുവിട്ടോയെന്നും സുധാകരന്‍ വെല്ലുവിളിച്ചു. ഇത്തരം പൂഴിക്കടകനൊന്നും തന്റെയടുത്ത് വേണ്ടെന്നും ഇത് ജനുസ് വേറെയാണെന്നും സുധാകരന്‍ വെല്ലുവിളി സ്വരത്തില്‍ പറഞ്ഞു

. കെ സുധാകരന്‍ പറഞ്ഞത്: ''എനിക്കെതിരെ ഒരു ആരോപണം ഇല്ല. ഈ പൂഴിക്കടകനൊന്നും എന്റെ അടുത്ത് വേണ്ട. ഇത് ജനൂസ് വേറെ. അത് ഉണ്ടെങ്കില്‍ അന്വേഷിക്കട്ടേ. നടപടി വന്നോട്ടേ. ഞാന്‍ അപ്പോള്‍ നോക്കിക്കോളും. എന്റെ ദൃശ്യങ്ങള്‍ നിങ്ങളുടെ ചാനല്‍ കാണിക്ക്. നിങ്ങളെ ചലഞ്ച് ചെയ്യുന്നു ഞാന്‍. ഇത് വെറെയാണ് ആള്. കേട്ടോ. എല്ലാവരോടും പറയുന്നമാതിരി എന്നോട് പറയേണ്ട. ഇത് കെ സുധാകരനാണ്.'' മോന്‍സന്‍ മാവുങ്കലിന്റെ കലൂരിലുള്ള വീട്ടിലെ തിരുമ്മല്‍കേന്ദ്രത്തില്‍ ഒളിക്യാമറ വെച്ചിരുന്നുവെന്നും അവിടെ സുധാകരനെ താന്‍ നഗ്‌നായി കണ്ടുവെന്നും പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു.
أحدث أقدم