മസ്കറ്റ് : കോട്ടയം നേറ്റീവ് ബോൾ അസോസിയേഷൻ മസ്കറ്റിന്റെ ആഭിമുഖ്യത്തിൽ മൂന്നാമത് 20/20 നാടൻ പന്തുകളി മത്സരത്തിന് ഇന്നലെ തുടക്കം കുറിച്ചു. ഉത്ഘാടനം ഡോക്ടർ ഷെറിമോൻ നിർവഹിച്ചു
മസ്കറ്റ് വുമൺ ക്ലബ്ബിന് സമീപമുള്ള മൈതാനത്തത്താണ് ഇന്നലെ മുതൽ വാശിയേറിയ നാടൻ പന്ത് കളി മത്സരം ആരംഭിച്ചത്
ട്വൻ്റി ട്വൻ്റി എന്ന് പേരിട്ടിരിക്കുന്ന മത്സരം കാണാൻ നൂറു കണക്കിന് പ്രവാനികൾ ആണ് മൈതാനത്ത് എത്തിയത് അസോസിയേഷൻ പ്രസിഡന്റ് മാത്യു തോമസ്, സെക്രട്ടറി റെജി കെ ജോയ്, കമ്മറ്റി അംഗങ്ങളായ ബിനോ, ജോസ് എന്നിവരും വേദിയിൽ സന്നിഹിദരായിരുന്നു. ഇന്നു നടന്ന ആദ്യ മത്സരത്തിൽ തോട്ടക്കാട് പുതുപ്പള്ളിയെയും രണ്ടാമത്തെ മത്സരത്തിൽ കുമാരനല്ലൂർ വെള്ളൂർ ടീമിനെയും പരാജയപ്പെടുത്തി. ഒരു മാസം നീണ്ടു നിൽക്കുന്ന മത്സരങ്ങളാണ് ക്രമികരിച്ചിരിക്കുന്നത്
മത്സരത്തിൻ്റെ കൂടുതൽ ദൃശ്യങ്ങൾ ചുവടെ