കൊച്ചി : ബൈക്ക് യാത്രികന് നേരെ പട്ടാപ്പകൽ ഗുണ്ടാ ആക്രമണം. അങ്കമാലിക്ക് സമീപം കാഞ്ഞൂർ പുതിയേടത്താണ് സംഭവം. ബൈക്ക് യാത്രികനെ മറ്റൊരു ബൈക്കിൽ എത്തിയ രണ്ടംഗ സംഘം നടുറോഡിൽ വെട്ടി വീഴ്ത്തി.
പുതിയേടം തിരുനാരായണപുരം സ്വദേശി റെജിക്കാണു വെട്ടേറ്റത്. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റു. അക്രമി സംഘം കടന്നുകളഞ്ഞു. നാട്ടുകാരാണ് റെജിയെ ആശുപത്രിയിലെത്തിച്ചത്.
പ്രദേശത്ത് പൊലീസ് കാവൽ ഏർപ്പെടുത്തി. ആക്രമണത്തിന് കാരണം മുൻ വൈരാഗ്യമാണെന്നാണ് പൊലീസ് വിലയിരുത്തൽ.