അയല്‍വാസിയുടെ വീടിനടുത്ത് യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത….



വാടാനപ്പള്ളി ബീച്ചില്‍ അയല്‍വാസിയുടെ വീടിനടുത്ത് യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം. വാടാനപ്പള്ളി ബീച്ച് ഫസല്‍ നഗര്‍ പടിഞ്ഞാറ് ഷംസുല്‍ ഹുദാ മദ്രസയ്ക്കടുത്ത് രായംമരക്കാര്‍ വീട്ടില്‍ മുഹമ്മദാലിയുടെ മകന്‍ അബ്ദുള്‍ സലാം (40) ആണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. സംശയത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് മൂന്നുപേരെ ചോദ്യം ചെയ്തുവരുന്നു

ബുധനാഴ്ച രാവിലെ പരിസരത്തെ പറമ്പിലാണ് ട്രൗസര്‍ മാത്രം ധരിച്ച് കമഴ്ന്നു കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മല്‍പ്പിടുത്തം നടന്നതിന്റെയും മര്‍ദനമേറ്റതിന്റെയും പാടുകള്‍ ശരീരത്തില്‍ വ്യാപകമായുണ്ട്. വലതുകണ്ണില്‍ നിന്നും മൂക്കില്‍ നിന്നും രക്തം ഒലിച്ച് കട്ടപിടിച്ച നിലയിലായിരുന്നു. ജനനേന്ദ്രിയം തകര്‍ന്നതായും കാണുന്നുണ്ട്. സമീപത്തെ ഭാഗികമായി തകര്‍ന്ന വീട്ടില്‍ നിന്ന് മരിച്ചയാളുടെ മുണ്ടും തുണിയില്‍ കെട്ടിയ നിലയില്‍ കല്ലും പൊലീസ് കണ്ടെടുത്തു. സ്ഥലത്തെത്തിയ പൊലീസ് നായ അയല്‍വാസിയുടെ വീട്ടിലേയ്ക്കും തുടര്‍ന്ന് കുറച്ചകലെയുള്ള പാലം വരെയും പോയി നിന്നു

أحدث أقدم