ചെമ്പോല വ്യാജമാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
ചെമ്പോല യഥാർഥമാണെന്ന് സർക്കാർ അവകാശപ്പെട്ടിട്ടില്ലെന്നും പ്രതിപക്ഷ നേതാവിന്റെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി വിശദീകരിച്ചു.
മുൻ ഡിജിപി ലോക്നാഥ് ബെഹ്റ മോൻസന്റെ വീട്ടിൽ പോയത് എന്തിനെന്ന് വ്യക്തമല്ല.
ബെഹ്റ അവിടെ സന്ദർശിച്ചതിന് ശേഷമുണ്ടായ സംശയത്തെ തുടർന്നാണ് ഇന്റലിജൻസിനോട് ഇക്കാര്യങ്ങൾ അന്വേഷിക്കാൻ പറഞ്ഞത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിഷയത്തിൽ എൻഫോഴ്സ്മെന്റിനോട് വിശദമായ അന്വേഷണത്തിന് ആവശ്യപ്പെട്ടിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.