നിര്‍വാഹക സമിതിയില്‍ നിന്ന് ശോഭയെ ഒഴിവാക്കി: ശ്രീധരന്‍ പ്രത്യേക ക്ഷണിതാവ്


ബിജെപി ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് ശോഭ സുരേന്ദ്രനെയും അല്‍ഫോണ്‍സ് കണ്ണന്താനത്തെയും ഒഴിവാക്കി. മെട്രോമാന്‍ ഇ ശ്രീധരന്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി പ്രത്യേക ക്ഷണിതാവായി. കേന്ദ്രമന്ത്രി വി മുരളീധരനും സംസ്ഥാന മുന്‍ അധ്യക്ഷന്‍ കുമ്മനം രാജശേഖരനുമാണ് ദേശീയ നിര്‍വാഹക സമിതി അംഗങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം 80 അംഗങ്ങളാണ് നിര്‍വാഹക സമിതിയിലുള്ളത്. 50 പ്രത്യേക ക്ഷണിതാക്കളുമുണ്ട്. പി.കെ കൃഷ്ണദാസിനെ പ്രത്യേക ക്ഷണിതാവാക്കി. ദേശീയ വക്താവായ ടോം വടക്കന്‍ ദേശീയ നിര്‍വാഹക സമിതിയിലെ സ്ഥിരം ക്ഷണിതാവായി
أحدث أقدم