പാലക്കാട്: കനത്ത മഴയെത്തുടര്‍ന്ന് വടക്കാഞ്ചേരി മംഗലം ഡാമിന് സമീപം ഓടന്തോടില്‍ ഉരുള്‍പൊട്ടി. വീടുകളില്‍ വെള്ളം കയറി. ആളപായമില്ല. റോഡിലേക്ക് കല്ലും മണ്ണും ഒഴുകിയെത്തിയതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. പ്രദേശത്ത കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.
കോഴിക്കോടും കനത്ത മഴയാണ്. തിരുവമ്പാടിയിൽ റോഡിൽ വെള്ളം കയറി.
കോട്ടയത്ത് ശക്തമായ മഴ
കോട്ടയം ജില്ലയിലെ കിഴക്കന്‍ മേഖലയില്‍ അതിശക്തമായ മഴ തുടരുന്നു. നേരത്തെ ഉരുള്‍പൊട്ടലുണ്ടായ കൂട്ടിക്കല്‍, ഏന്തയാര്‍, കൊക്കയാര്‍ എന്നിവിടങ്ങളില്‍ ്് ശക്തമായ തുടരുകയാണ്. മീനച്ചിലാറ്റിലും മണിമലയാറിലും ജലനിരപ്പ് ഉയര്‍ന്നു തുടങ്ങിയിടുണ്ട് .
നാലുദിവസം ശക്തമായ മഴ
തെക്കന്‍ തമിഴ്‌നാടിന് സമീപം ചക്രവാതച്ചുഴി രൂപപ്പെട്ട സാഹചര്യത്തില്‍ അടുത്ത നാല് ദിവസം കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.