ബെവ്‌കോ മദ്യവില്‍പ്പനശാലകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം



തിരുവനന്തപുരം : സംസ്ഥാനത്ത് ബെവ്‌കോ മദ്യവില്‍പ്പനശാലകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം. രാവിലെ പത്തുമണി മുതല്‍ രാത്രി ഒന്‍പതുവരെയാണ് പുതുക്കിയ സമയം. കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിലാണ് തീരുമാനം. നേരത്തെ രാവിലെ ഒന്‍പതുമുതല്‍ രാത്രി എട്ടുമണിവരെയായിരുന്നു പ്രവര്‍ത്തനസമയം

കോവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ബാറുകളില്‍ ഇരുന്ന് കഴിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ ബെവ്‌കോയുടെ പ്രവര്‍ത്തനസമയം വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.


أحدث أقدم