പാമ്പാടിക്ക് സമീപം അരീപ്പറമ്പിൽ മകളുടെ വിവാഹ നിശ്ചയ തലേന്ന് പിതാവ് കാറപകടത്തിൽ മരിച്ചു


പാമ്പാടി.മകളുടെവിവാഹ നിശ്ചയ തലേന്ന് പിതാവ് കാറപകടത്തിൽ മരിച്ചു.അരീപ്പറമ്പ് പൊടിമറ്റം മാരാംപറമ്പിൽ മാത്യുവിന്റെമകൻ സാംമാത്യു(സാംകുട്ടി 49)വാണ് മരിച്ചത്.
ഇന്നലെരാവിലെ ഏഴിന് അരിപ്പറമ്പ്-തോട്ടപ്പള്ളി റോഡിൽ
അരീപ്പറമ്പ് മരോട്ടിപ്പുഴ സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളിക്കു സമീപമായിരുന്നു അപകടം.ബന്ധുവാങ്ങിയ കാറിൽ ഡ്രൈവിംഗ് പരിശീലനത്തിന് സഹായിയായിപോയതായിരുന്നു സാംകുട്ടി.നിയന്ത്രണംവിട്ട്റോഡരികിലുള്ള കയ്യാലയിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നതായി സമീപ വാസികൾ പറഞ്ഞു. ഡ്രൈവിംഗ് സീറ്റിന്റെ ഇടതുഭാഗത്തിരുന്ന സാംകുട്ടിയുടെ തലയ്ക്ക് ഏറ്റഗുരുതരമായപരുക്കാണ് മരണകാരണകാരണ മായതെന്നും അറിയുന്നു.ആമ്പുലൻസെത്തി മെഡിക്കൽ കോളേജാശുപത്രിയിൽ എത്തിക്കുന്നതിനു മുമ്പുതന്നെ സാംകുട്ടിയുടെ ജീവൻ പൊലിഞ്ഞു.ഇന്ന് പോസ്റ്റുമോർട്ടംനടത്തി മോർച്ചറിയിലേയ്ക്ക് വീണ്ടുംമാറ്റും
സംസ്ക്കാരം പിന്നീട് ഞാലിയാകുഴി  കീച്ചേരിൽ ലീനയാണ്ഭാര്യ.മൂത്തമകൾ റ്റീനയുടെ വിവാഹ നിശ്ചയം
ഇന്ന്നടത്തുവാനിരിക്കയായിരുന്നു.അനീന,ജസ്റ്റിൻ,എന്നിവരാണ് മറ്റുമക്കൾ
പൊടി മറ്റം കവലയിൽ ധാന്യങ്ങൾ പൊടിച്ചു നൽകുന്ന മിൽ സാംകുട്ടിയുടെ ഉടമസ്ഥതയിലുണ്ട്.
أحدث أقدم