ജോവാൻ മധുമല
പാമ്പാടി : പാമ്പാടി കാളച്ചന്തയിലെ ബസ്സ് സ്റ്റോപ്പിൽ ബസ്സുകൾ ബസ്സ് വേയിൽ കയറാത്തത് മൂലം അപകടം തുടർക്കഥയാകുന്നു.
ബസ്സ് വേ ഉണ്ടെങ്കിലും റോഡിൽ നിർത്തിയാണ് മിക്കവാറും എല്ലാ ബസ്സുകളും യാത്രക്കാരെ ബസ്സിൽ കയറ്റുന്നതും ഇറക്കുന്നതും. ഇടവേളയില്ലാതെ
വാഹന സഞ്ചാരമുള്ള ദേശീയ പാതയിലെ അപകട വളവിൽ ഉള്ള ഈ ബസ്സ് സ്റ്റോപ്പിൽ അപകടങ്ങൾ തുടർക്കഥയായി മാറുകയാണ്. കഴിഞ്ഞ ശനിയാഴ്ച്ച ബൈക്ക് യാത്രികനായ മാന്തുരുത്തി സ്വദേശി ജോണി അപകടത്തിൽ പെടുകയുണ്ടായി. ബസ്സ് പെട്ടന്ന് റോഡിൽ നിർത്തിയതിനെ തുടർന്ന് ബൈക്ക് ബസ്സിൻ്റെ പിന്നിൽ തട്ടി ബൈക്കിന് ചെറിയ കേടുപാടുകൾ സംഭവിച്ചു.
ബസ്സ് വേയിൽ ബസ്സ് കയറ്റി നിർത്തി യാത്രക്കാരെ കയറ്റണമെന്നും ഇറക്കണമെന്നും പാമ്പാടി പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും ഡ്രൈവർന്മാർ ഇത് പാലിക്കാറില്ല. അപകടം പതിയിരിക്കുന്ന ഈ വളവിലെ ബസ്സ് സ്റ്റോപ്പിലെ അപകടം കുറക്കാൻ ഉടൻ നടപടി എടുക്കണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം . ഇത്തരത്തിൽ ബസ്സുകൾ വഴിയിൽ നിർത്തുന്ന സമയത്ത് കാളച്ചന്ത ഭാഗത്ത് ഗതാഗതക്കുരുക്കും നിത്യസംഭവം ആണ്.
ബസ്സ് കാത്തിരുപ്പ് കേന്ദ്രത്തിന് സമീപം അനധികൃത പച്ച മത്സ്യകച്ചവടവും ., പാർക്കിംഗും ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും ആക്ഷേപമുണ്ട്. പച്ച മീൻ വിൽപ്പനക്കാർ റോഡിൽ വേസ്റ്റ് വെള്ളം ഒഴിക്കുന്നതുമൂലം ദുർഗ്ഗന്ധവും ഉണ്ട് പൊലീസിന്റെ സത്വര ശ്രദ്ധ ഇവിടെ ഉണ്ടാകണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.