പാമ്പാടിക്കാരൻ ന്യൂസിൻ്റെ വാർത്ത ഫലം കണ്ടു ..പാമ്പാടി ബസ്സ് സ്റ്റാൻ്റിലെ ഓടക്കു സ്ലാബിട്ടു



റിപ്പോർട്ട് : ജോവാൻ  മധുമല 

പാമ്പാടി: പഞ്ചായത്ത് ബസ്സ്റ്റാന്റിനുള്ളിലെ ഓടയുടെ തകർന്ന സ്ലാബിനു പകരം വീപ്പ ഇറക്കി വെച്ചിരുന്നതു മാറ്റി പുതിയ കോൺക്രീറ്റ് സ്ലാബിട്ടു. 
ഗാന്ധി ജയന്തിക്ക് ബസ്സ് സ്റ്റാൻഡിലെ കാട് വെട്ടിമാറ്റിയപ്പോൾ പൊങ്ങി നിന്നിരുന്ന വീപ്പയുടെ ചിത്രമടക്കം പാമ്പാടിക്കാരൻ ന്യൂസ് റിപ്പോർട്ട് നൽകിയിരുന്നു.
ഈ വാർത്ത ജനങ്ങൾ  ഏറ്റെടുത്തതോടെയാണ് അധികൃതർ കണ്ണു തുറന്നത് . നൂറ് കണക്കിന് ബസുകൾ കയറിയിറങ്ങി പോകുന്ന സ്റ്റാൻഡിൽ  അപകടം വിളിച്ചു വരുത്തുന്ന രീതിയിൽ ആയിരുന്നു  ഒടിഞ്ഞ സ്ളാബ് നിലനിന്നിരുന്നത്.
ഗ്രാമ പഞ്ചായത്ത് മുൻ ഭരണ സമിതിയുടെ കാലത്താണ് കുഴിയിൽ വീപ്പ ഇറക്കി വെച്ച് നാട്ടുകാരുടെ കണ്ണിൽ നിന്നും ഇത് മറിച്ചത്. 
 പാമ്പാടി ടൗണിന്റെ മറ്റുഭാഗങ്ങളിലും ഓടയുടെ കോൺക്രീറ്റ് സ്ലാബുകൾ നാളുകളായി തകർന്നുകിടപ്പുണ്ട്. ഇവയ്ക്കുകൂടി സ്ലാബിടുവാനുള്ള നടപടി ഉണ്ടാകേണ്ടിയിരിക്കുന്നു.  ഒപ്പം കമ്യൂണിറ്റി ഹാൾ റോഡ് തുടങ്ങുന്ന ഭാഗത്ത് ഓട അടഞ്ഞ് മലിന ജലം പുറത്തേയ്ക്ക് ഒഴുകുവാൻ തുടങ്ങിയിട്ട് 9 മാസത്തോളമായി. ഇവിടെയും ഉടൻ നടപടി ഉണ്ടാകണമെന്നാണ്  നാട്ടുകാരുടെ  ആവശ്യം.
أحدث أقدم