പ്ലസ് വണ്‍, ഒന്‍പത് ക്ലാസുകള്‍ നവംബര്‍ 15 ന് ആരംഭിക്കും


സംസ്ഥാനത്ത് ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി, ഒന്‍പത് ക്ലാസുകള്‍ തിങ്കളാഴ്ച ആരംഭിക്കും. ക്ലാസുകള്‍ തുടങ്ങുന്നതിനുള്ള നടപടികള്‍ സ്വീകരിക്കന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

പ്ലസ് വണ്‍ പ്രവേശനം ലഭിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികളും നവംബര്‍ 15 സ്‌കൂളില്‍ എത്തണമെന്ന് നിര്‍ദ്ദേശം നല്‍കിയ സാഹചര്യത്തില്‍ അന്നേ ദിവസം പ്ലസ് ടു ക്ലാസുകള്‍ക്ക് അവധി നല്‍കും.

നവംബര്‍ 15 തന്നെ ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികളെ മാര്‍ഗരേഖയിലെ നിര്‍ദേശ പ്രകാരം ബാച്ചുകളായി തിരിച്ച് സ്‌കൂളില്‍ വരേണ്ട ദിനങ്ങള്‍ ക്രമീകരിക്കും.

പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങുന്ന സാഹചര്യത്തില്‍ പ്ലസ് ടു ക്ലാസുകള്‍ക്ക് പുതിയ ക്രമീകരണം ഏര്‍പ്പെടുത്തമെന്നും പൊതു വിദ്യാഭ്യാ ഡയറക്ടര്‍ അറിയിച്ചു.

അതേ സമയം ഒന്‍പതാം ക്ലസിലെ വിദ്യാര്‍ത്ഥികള്‍ക്കും അന്നേ ദിവസം ക്ലാസുകള്‍ ആരംഭിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി. കോവിഡ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ക്ലാസുകള്‍ നടക്കുക.


أحدث أقدم