കണ്ണൂരിൽ വീണ്ടും റാഗിങ്; ബിരുദ വിദ്യാർഥിക്ക് മർദനം, 4 പേർ കസ്റ്റഡിയിൽ







കണ്ണൂർ : തളിപ്പറമ്പ് സർ സയ്യിദ് കോളജില്‍ ബിരുദ വിദ്യാർഥി റാഗിങ്ങിനിരയായി. ഒന്നാം വർഷ ബിരുദ വിദ്യാർഥി ഷഹസാദ് മുബാറക്കിനാണ് റാഗിങ്ങിനിടെ മർദനമേറ്റത്. കഴിഞ്ഞ വെള്ളിയാഴ്ച ശുചിമുറിയിൽ വച്ചായിരുന്നു മർദനം. സംഭവത്തിൽ നാലു സീനിയർ വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 12 പേർക്കെതിരെ കേസെടുത്തു.

കണ്ണൂർ നഹർ ആർട്സ് ആൻ്റ് സയൻസ് കോളജിൽ രണ്ടാം വർഷ ബിരുദ വിദ്യാർഥി അൻഷാദിനെ റാഗിങ് ചെയ്ത കേസിൽ ഈയാഴ്ച ആറു സീനിയർ വിദ്യാർഥികളെ അറസ്റ്റു ചെയ്തിരുന്നു. നവംബർ അഞ്ചിനാണ് അൻഷാദിനെ 15 പേരടങ്ങുന്ന സംഘം ശുചിമുറിയിൽ വച്ച് ക്രൂരമായി മർദിച്ചത്.



أحدث أقدم