പമ്പയിലും – അഴുതയിലും ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു






എരുമേലി: ഇന്നലെ ആരംഭിച്ച കനത്ത മഴ തുടരുന്നതിനിടെ പമ്പയിലും – അഴുതയിലും ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ് . 

 പമ്പാ നദിയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ കൃഷിയിടങ്ങളിലേക്ക് വെള്ളം കയറി തുടങ്ങി . അഴുത നദിയിൽ വെള്ളം ഉയർന്നതിനെ തുടർന്ന് മൂക്കൻപെട്ടി കോസ് വെ വെള്ളത്തിൽ മുങ്ങി . നദികളുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
أحدث أقدم