ഗോപിനാഥ് മുതുകാട് പ്രൊഫഷണൽ മാജിക്ക് ഷോകളിൽ നിന്നും വിരമിക്കുന്നു








തിരുവനന്തപുരം : ഗോപിനാഥ് മുതുകാട് പ്രൊഫഷണൽ മാജിക്ക് ഷോ നിർത്തുന്നു. നാലര പതിറ്റാണ്ട് നീണ്ട പ്രൊഫഷണൽ മാജിക് ജീവിതത്തിനാണ് അവസാനമാകുന്നത്. ഇനി പ്രതിഫലം വാങ്ങിയുള്ള മാജിക് ഷോകൾ ഉണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി അന്താരാഷ്ട്ര നിലവാരത്തിലുള്ള അക്കാദമി സ്ഥാപിക്കുകയാണ് അദ്ധേഹത്തിന്‍റെ ലക്ഷ്യം.
ഒരു മാജിക് ഷോ അതിന്റെ പൂർണതയിലേക്ക് എത്തിക്കാൻ നീണ്ട ഗവേഷണവും പരിശ്രമവുമാണ് ആവശ്യം. എന്നാലിപ്പോൾ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. രണ്ടും കൂടി നടക്കില്ല. പ്രൊഫഷണൽ ഷോകൾ ഇനി നടത്തില്ല. 
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മന്ത്രി കെകെ ശൈലജയുടെ കൂടി സഹകരണത്തോടെയാണ് ഭിന്നശേഷിക്കാരായ കുട്ടികളെ മാജിക് പഠിപ്പിക്കാനുള്ള ശ്രമകരമായ ദൗത്യം ഗോപിനാഥ് മുതുകാട് ഏറ്റെടുത്തത്. പിന്നീടിത് വലിയ തോതിൽ ജനങ്ങളുടെ പ്രശംസ നേടുകയും വൻ വിജയമാവുകയും ചെയ്തു. 

കൊവിഡ് വ്യാപനം കൂടി വന്നതോടെ മാജിക് ഷോകൾക്ക് താത്കാലിക ഇടവേളയുണ്ടായി. നാല് വർഷമായി ഈ രംഗത്ത് നിന്ന് മാറിനിൽക്കുകയായിരുന്നു അദ്ദേഹം.


أحدث أقدم