കണ്ണൂര്‍ യശ്വന്ത്പുര്‍ എക്‌സ്പ്രസ് പാളം തെറ്റി; ആളപായമില്ല ട്രയിനിൽ നിരവധി മലയാളി യാത്രക്കാർ ഉണ്ടായിരുന്നു എല്ലാവരും സുരക്ഷിതർ

കണ്ണൂര്‍ യശ്വന്ത്പുര്‍ എക്‌സ്പ്രസ് തമിഴ്‌നാട്ടിലെ മുട്ടാന്‍ പെട്ടിക്ക് സമീപം പാളം തെറ്റി. വ്യാഴാഴ്ച വൈകീട്ട് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട ട്രെയിന്‍ ട്രെയിന്‍ ധര്‍മ്മപുരി ജില്ലയില്‍ വെച്ചായിരുന്നു പാളം തെറ്റിയത്. മൂന്ന് ബോഗികള്‍ പാളത്തില്‍ നിന്ന് തെന്നിമാറുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ഇന്ന് പുലര്‍ച്ചെ 3.30ഓടെയായിരുന്നു അപകടം.
 എഞ്ചിനും തൊട്ടടുത്തുള്ള ബോഗുകളുമാണ് പാളം തെറ്റിയത്. സേലം ബെംഗളൂരു റൂട്ടിലെ മുത്തംപട്ടി ശിവദി സ്റ്റേഷനുകള്‍ക്കിടയിലാണ് അപകടം സംഭവിച്ചത്. ഇന്ന് രാവിലെ 7.30ഓടെ ബംഗളൂരുവില്‍ എത്തേണ്ടിയിരുന്ന ട്രെയിനില്‍ നിരവധി മലയാളികളും ഉണ്ടായിരുന്നു. എന്നാല്‍ ആര്‍ക്കും പരിക്കില്ലാത്തതിനാല്‍ യാത്രക്കാര്‍ മറ്റു വാഹനങ്ങളില്‍ യാത്ര തുടര്‍ന്നു എന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു. അപകട സ്ഥലത്ത് ബംഗളൂരു ഡിആര്‍എമ്മും സേലം ഡിആര്‍എമ്മും പരിശോധന നടത്തി.
أحدث أقدم