മുസഫർപൂരിൽ ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ച് ആറ് മരണം





മുസഫർപൂർ: ബീഹാറിലെ മുസഫർപൂരിൽ ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ച് ആറ് മരണം. 12 ൽ അധികം പേർക്ക് പരിക്കേറ്റു. രാവിലെ 10 മണിയോടെ ബേല ഏരിയയിലെ നൂഡിൽസ് നിർമ്മാണ ഫാക്ടറിയിലാണ് അപകടമുണ്ടായത്. അപകട കാരണം വ്യക്തമല്ല. 

അഞ്ച് ഫയർ എഞ്ചിനുകൾ എത്തിയാണ് തീ അണച്ചത്. അന്വേഷണത്തിന് ഉത്തരവിട്ടതായും മരിച്ചവരുടെ ബന്ധുക്കൾക്ക് നാല് ലക്ഷം രൂപ ധനസഹായം നൽകുമെന്നും മുഖ്യമന്ത്രി നിതീഷ് കുമാർ അറിയിച്ചു.
أحدث أقدم