ജി.എസ്.ടി വെട്ടിച്ചാൽ ജപ്തി; ഉദ്യോഗസ്ഥർക്ക് അധികാരം

 



ന്യൂഡൽഹി : നികുതി അടയ്ക്കുന്നതിൽ ക്രമക്കേട് കണ്ടെത്തിയാൽ വ്യാപാര, വാണിജ്യസ്ഥാപനങ്ങളിൽ മിന്നൽപ്പരിശോധന നടത്തി ജപ്തി നടപടികളിലേയ്ക്ക് കടക്കാൻ ജി.എസ്.ടി ഉദ്യോഗസ്ഥർക്ക് അധികാരം. ജനുവരി ഒന്നുമുതൽ ഇത് നടപ്പാക്കി കേന്ദ്ര ധനമന്ത്രാലയം വിജ്ഞാപനമിറക്കി.

നികുതിവെട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടാൽ സ്ഥാപനങ്ങളിൽ മിന്നൽപ്പരിശോധന നടത്താൻ നേരത്തേ അധികാരമുണ്ടായിരുന്നു. എന്നാൽ, അടയ്ക്കാൻ വീഴ്ചവരുത്തിയ നികുതി ഈടാക്കാൻ റവന്യൂ റിക്കവറിക്ക് ഉദ്യോഗസ്ഥർക്ക് അനുവാദം നൽകുന്നത് ഇപ്പോഴാണ്. ഇതിനായി മുൻകൂർ നോട്ടീസ് അയക്കാതെ ഉദ്യോഗസ്ഥരെത്തും. കേന്ദ്ര ധനനിയമത്തിൽ ഉൾപ്പെടുത്തിയ വ്യവസ്ഥയാണ് നടപ്പാക്കുന്നത്. വാണിജ്യ ഇടപാടുകളും അടയ്ക്കുന്ന നികുതിയും തമ്മിൽ ഒട്ടേറെ കേസുകളിൽ പൊരുത്തക്കേട് കണ്ടെത്തിയിരുന്നു. അത് തടയാനാണ് ഈ വ്യവസ്ഥ.



أحدث أقدم