വാഹന മോഡിഫിക്കേഷനിൽ വീണ്ടും വിമർശനവുമായി ഹൈക്കോടതി


        

വാഹനങ്ങളിൽ വരുത്തുന്ന രൂപമാറ്റങ്ങൾക്കും അശ്രദ്ധമായ ഫിറ്റിംഗുകൾക്കും എതിരെ വീണ്ടും രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന ഇത്തരം കാര്യങ്ങൾ കർശനമായി പരിശോധിക്കണമെന്ന് ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ജനങ്ങളുടെ സുരക്ഷ നോക്കാതെയാണ് ഇവിടെ പല കാര്യങ്ങളും ചെയുന്നത്. കർശനമായ പരിശോധന വേണമെന്നാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം. ജീപ്പുകളിൽ വലിയ ടയറുകൾ ഘടിപ്പിക്കുന്നത് തുടർച്ചയായ അപകടങ്ങൾക്ക് വഴിവെക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. കോട്ടയം, കാസർഗോഡ് ജില്ലകളിലെ അപകടങ്ങൾ ചൂണ്ടികാണിച്ചായിരുന്നു വിമർശനം.



أحدث أقدم