കോഴിക്കോട് വടകരയിലുണ്ടായ വാഹനാപകടത്തിൽ കോട്ടയം കൊടുങ്ങൂർ സ്വദേശി അരീക്കത്താഴെ ഷാജി (48)യാണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന ഇദ്ദേഹത്തിൻ്റെ ഭാര്യ അൽഫോൺസയ്ക്കും ഗുരുതരമായി പരിക്കേറ്റു.
രണ്ടു മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം നടന്നത്. കണ്ണൂരിലുള്ള അൽഫോൺസയുടെ ഭാര്യ വീട്ടിലേയ്ക്ക് പോകുന്ന വഴിയാണ് വടകരയിൽ വച്ച് ഷാജിയുടെ കാർ മറ്റൊരു വാഹനത്തിൽ ഇടിച്ചത്. അപകടത്തിൽ കാറിൻ്റെ മുൻഭാഗം മുഴുവൻ തകർന്നു.
വാഴൂർ 17-ാം മൈലിലെ റേഷൻ കട ഉടമയാണ് ഷാജി.