ഇനി ‘രാമസിംഹന്‍, മതം ഉപേക്ഷിച്ചതിന് പിന്നാലെ പേര് മാറ്റി സംവിധായകൻ അലി അക്ബർ






കോഴിക്കോട്: താന്‍ ഇസ്‌ലാം മതം ഉപേക്ഷിച്ചതായി സംവിധായകന്‍ അലി അക്ബര്‍.ഇനി മുതല്‍ താനും കുടുംബവും ഭാരതീയ സംസ്കാരത്തിലായിരിക്കും ജീവിക്കുകയെന്നും അലി അക്ബര്‍ പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ ഫേസ്ബുക്ക് ലൈവിലൂടെയാണ് അലി അക്ബര്‍ തന്‍റെ മതം മാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.രാജ്യത്തിന്റെ ആദ്യ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന്‍റെ മരണ വാര്‍ത്തകള്‍ക്കു താഴെ ചിരിക്കുന്ന ഇമോജിയിട്ടതില്‍ പ്രതിഷേധിച്ചാണ് താന്‍ മതം മാറുന്നതെന്നും തന്റെ പേര് ഇനി രാമസിംഹന്‍ എന്നുമായിരിക്കും എന്നും അലി അക്ബര്‍ പറയുന്നു.

എന്റെ പേര് നാളെ മുതല്‍ രാമ സിംഹന്‍ എന്നാക്കുകയാണ്. സംസ്കാരത്തോട് ചേര്‍ന്ന് നിന്നപ്പോള്‍ കൊല ചെയ്യപ്പെട്ട വ്യക്തിത്വമാണ് രാമസിംഹന്‍. നാളെ മുതല്‍ അലി അക്ബറിനെ നിങ്ങള്‍ക്ക് രാമസിംഹന്‍ എന്ന് വിളിക്കാം. നല്ല പേരാണത്’- അലി അക്ബര്‍ പറഞ്ഞു.

ബിപിന്‍ റാവത്തിന്റെ മരണ വാര്‍ത്തയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ സ്മൈലികള്‍ ഇടുന്നതായി ചൂണ്ടിക്കാട്ടി അലി അക്ബര്‍ കഴിഞ്ഞ ദിവസം ഫെയ്സ്ബുക്ക് ലൈവ് നടത്തിയിരുന്നു. എന്നാല്‍ ലൈവ് വീഡിയോയിലെ വര്‍ഗീയ പരാമര്‍ശം ചൂണ്ടിക്കാട്ടി ഫെയ്സ്ബുക്ക് സംവിധായകന്റെ അക്കൗണ്ട് ഒരു മാസത്തേക്ക് നിര്‍ജ്ജീവമാക്കി. തുടര്‍ന്ന് മറ്റൊരു ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് താന്‍‌ മതം വിടുന്നതായി പ്രഖ്യാപിച്ചത്.


Previous Post Next Post