കൊച്ചി : താരസംഘടനയായ എഎംഎംഎയുടെ പ്രസിഡന്റായി മോഹൻലാൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഇടവേള ബാബുവാണ് ജനറൽ സെക്രട്ടറി.
വൈസ് പ്രസിഡന്റുമാരായി ആശാ ശരത്, ശ്വേതാ മേനോൻ എന്നിവരെയും ജോയിന്റ് സെക്രട്ടറിയായി ജയസൂര്യയെയും തെരഞ്ഞെടുത്തു.
മോഹൻലാലിന്റെ നേതൃത്വത്തിലുള്ള നിലവിലെ ഭരണസമിതി രണ്ടാം തവണയാണ് തെരഞ്ഞെടുക്കപ്പെടുന്നത്.