കേരള സര്‍വകലാശാല റിസർച്ച് സ്റ്റുഡന്റ്‌സ് യൂണിയൻ എസ് എഫ് ഐ പിടിച്ചെടുത്തത് ലിങ്ദോ കമ്മിറ്റി നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തി. 28 വയസ് പ്രായപരിധി കഴിഞ്ഞവരെ യൂണിയനില്‍ തിരുകി കയറ്റിയാണ് വിജയിപ്പിച്ചത്. സര്‍വകലാശാല റജിസ്ട്രാര്‍ റിട്ടേണിങ് ഓഫീസറായ തിരഞ്ഞെടുപ്പില്‍ ചട്ടങ്ങള്‍ അട്ടിമറിച്ചത് എസ് എഫ് ഐക്കു വേണ്ടിയാണെന്ന ആരോപണവുമായി ചാന്‍സിലറായ ഗവര്‍ണര്‍ക്ക് വിദ്യാര്‍ഥികള്‍ കത്തയച്ചു.
ജെ.എന്‍.യൂവിന് സമാനമായി റിസര്‍ച്ച് വിദ്യാര്‍ഥികള്‍ക്ക് യൂണിയനുള്ള സംസ്ഥാനത്തെ ഏക സര്‍വകലാശാലയാണ് കേരള. ഈ യൂണിയന്‍ പിടിക്കുന്നത് അഭിമാന പ്രശ്നമായതോടെയാണ് പ്രായപരിധി ലംഘിച്ച് ഭാരാവാഹികളെ എസ് എഫ് ഐ വിജയിപ്പിച്ചത്. 28 വയസു കഴിഞ്ഞവര്‍ റിസര്‍ച്ച യൂണിയനിലേക്ക് മല്‍സരിക്കുന്ന് ലിങ്ദോ കമ്മിറ്റി വിലക്കിയിരിക്കെയാണ് ഇതു മറികടന്ന് ചെയര്‍മാനെയും രണ്ടു സെക്രട്ടറിമാരെയും മല്‍സരിപ്പിച്ചതും വിജയിപ്പിച്ചതും. പ്രായപരിധി കഴിഞ്ഞിട്ടില്ലെന്ന് സത്യവാങ്മൂലം കൊടുക്കണമെന്നിരിക്കെ വസ്തുകള്‍ മറച്ചുവെച്ചാണ് തിരഞ്ഞെടുപ്പ് നടന്നതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.