നിക്ഷേപ സുരക്ഷയോടൊപ്പം പ്രവാസി കേരളീയര്‍ക്കും ജീവിത പങ്കാളിക്കും ആജീവാനാന്തം പ്രതിമാസ സുരക്ഷിത വരുമാനം ഉറപ്പ് നല്‍കുന്ന പദ്ധതിയാണിത്. മൂന്ന് ലക്ഷം രൂപ മുതല്‍ 51 ലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്ന ദീര്‍ഘകാല പദ്ധതിയില്‍ നിക്ഷേപകര്‍ക്ക് സര്‍ക്കാര്‍ വിഹിതം ഉള്‍പ്പെടെ 10 ശതമാനം ഡിവിഡന്റ് ലഭിക്കുന്നു.
ആദ്യ മൂന്ന് വര്‍ഷങ്ങളിലെ 10 ശതമാനം ഡിവിഡന്റിന്റെ നികുതി കഴിച്ചുള്ള തുക നിക്ഷേപ തുകയോട് കൂട്ടിച്ചേര്‍ക്കും. നാലാം വര്‍ഷം മുതല്‍ നിക്ഷേപകര്‍ക്ക് പ്രതിമാസ ഡിവിഡന്റ് ലഭിച്ച് തുടങ്ങും. നിക്ഷേപ തുക പിന്‍വലിക്കാന്‍ കഴിയില്ല എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.