കാഞ്ഞിരപ്പള്ളിയില്‍ നവജാത ശിശുവിനെ മരിച്ച നിലയിയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.






കോട്ടയം : കാഞ്ഞിരപ്പള്ളിയില്‍ നവജാത ശിശുവിനെ മരിച്ച നിലയിയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

ഇടക്കുന്നം മുക്കാലിയിലാണ് സംഭവം. ബക്കറ്റിനുള്ളിലാണ് കുട്ടിയെ മരിച്ച നിലയിയില്‍ കണ്ടെത്തിയത്.

ബുധനാഴ്ച രാവിലെയാണ് ബക്കറ്റിനുള്ളില്‍ നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുരേഷ്- നിഷ ദമ്ബതികളുടെ ഇളയ കുട്ടിയാണിത്. ഇവര്‍ക്ക് ഇത് കൂടാതെ വേറെ 5 കുട്ടികള്‍ കൂടിയുണ്ട്.

കുട്ടിയുടെ മരണ കാരണം വ്യക്തമല്ല. സംഭവത്തില്‍ ദുരൂഹത തുടരുന്ന സാഹചര്യത്തില്‍ ഇത് സംബന്ധിച്ച്‌ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി .എന്‍ ബാബുക്കുട്ടന്റെ നേതൃത്വത്തില്‍ അന്വേഷണം നടന്നു വരികയാണ്.


أحدث أقدم