വിഴിഞ്ഞം പദ്ധതി സംബന്ധിച്ച മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവന വസ്തുതാ വിരുദ്ധം എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. റോഡ് കണക്ടിവിറ്റി എൽ ഡി എഫ് സർക്കാർ വൈകിപ്പിച്ചെന്ന പരാമർശത്തിലാണ് പിണറായിയുടെ വിമർശനം. വിഴിഞ്ഞം വികസനത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാനുള്ള രാഷ്ട്രീയ അഭ്യാസമാണ് യു ഡി എഫ് സർക്കാർ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് തുറന്നടിച്ചു. തുറമുഖത്തിന്റെ 100% പ്രവൃത്തിയും നടന്നത് എൽ ഡി എഫ് കാലത്ത് ആണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി. രണ്ടര മാസം കൊണ്ട് എന്തോ വലിയ കാര്യം പൂർത്തീകരിച്ചതായി യു ഡി എഫ് അവകാശപ്പെടുന്നുവെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി
വിഴിഞ്ഞം റോഡ് കണക്ടിവിറ്റി എൽഡിഎഫ് സർക്കാർ വൈകിച്ചെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിന് പിണറായിയുടെ മറുപടി
Deepak Toms
0
Tags
Top Stories