പരാഗ് ബിഗ് ലിറ്റിൽ ബുക്ക് പ്രൈസ് പ്രശസ്ത ബാലസാഹിത്യകാരനായ പ്രൊഫ.എസ്.ശിവദാസിന്






ന്യൂഡൽഹി : ഇന്ത്യയിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ബാലസാഹിത്യപുരസ്കാരമായ പരാഗ് ബിഗ് ലിറ്റിൽ ബുക്ക് പ്രൈസ് പ്രശസ്ത ബാലസാഹിത്യകാരനായ പ്രൊഫ.എസ്.ശിവദാസിന് .
അഞ്ചുലക്ഷം രൂപയാണ് സമ്മാനത്തുക. 

ഓരോ വർഷവും ഓരോ ഭാരതീയ ഭാഷകൾക്കാണ് അവാർഡ്. 
ഇത്തവണ മലയാളത്തിനായിരുന്നു സമ്മാനം . 

439 എൻട്രികളിൽ അവസാന റൗണ്ടിലെത്തിയത് പ്രൊഫ.ശിവദാസ് , സിപ്പി പള്ളിപ്പറം , ഡോ.കെ.ശ്രീകുമാർ , പള്ളിയറ ശ്രീധരൻ എന്നിവരായിരുന്നു .
രചനകളിലെ വൈവിധ്യവും പുതുമയും ശാസ്ത്രീയ വീക്ഷണവും സാർവദേശീയ പ്രസക്തിയുമാണ് പ്രൊഫ.ശിവദാസിനെ അവാർഡിനർഹനാക്കിയതെന്ന് ജൂറി വിലയിരുത്തി . 

ഇരുനൂറിലേറെ കൃതികളുടെ കർത്താവാണ് പ്രൊഫ . ശിവദാസ് .
നാളെ തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ അക്കാദമി പ്രസിഡണ്ട് വൈശാഖൻ പുരസ്കാരം നൽകും

أحدث أقدم