ശബരിമല നെയ്യ് അഴിമതി: സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും...

കൊച്ചി : ശബരിമലയിലേക്കുളള മിൽമ നെയ്യ് കരാറിലെ അഴിമതിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എസ്.ഐടി തലവൻ എസ്.പി എം.ജെ സോജൻ കോടതിയിൽ നേരിട്ട് ഹാജരായി അന്വേഷണ പുരോഗതി അറിയിക്കും. നെയ്യ് ക്രമക്കേടിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി.എസ് പ്രശാന്ത് , ബോ‍ഡ് അംംഗമായിരുന്ന അജികുമാർ , അടക്കമുള്ളവരെ പ്രതിയാക്കിയാണ് കേസ് എടുത്തത്. അന്വേഷണ സംഘം നിലവിൽ നെയ്യ് ഇടപാടുകളുടെ രേഖകൾ പരിശോധിക്കുകയും ഫയലുകൾ കൈകാര്യം ചെയ്ത് ഉദ്യോഗസ്ഥരുടെ മൊഴി എടുക്കുകയും ചെയ്തിട്ടുണ്ട്. പി.എസ് പ്രശാന്തിന്‍റെ കാലത്തെ ഇടത് ഭരണസമിതി മിൽമ ഭാരവാഹികളും ചേർന്ന് നടത്തിയ ഗുരുതര ക്രമക്കേടിലാണ് ഹൈക്കോടതി സംസ്ഥാന വിജിലൻസിനോട് അന്വേഷണം നടത്താൻ ആവശ്യപ്പെട്ടത്.

أحدث أقدم