കേരളത്തില്‍ ഇനി അതിതീവ്ര വരള്‍ച്ചയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി ലോകപ്രശസ്ത കാലാവസ്ഥ ശാസ്ത്രജ്ഞന്‍ റോക്‌സി മാത്യു കോള്‍


കോട്ടയം▪️കേരളത്തില്‍ ഇനി അതിതീവ്ര വരള്‍ച്ചയും ഉണ്ടാകുമെന്ന് ലോകപ്രശസ്ത കാലാവസ്ഥ ശാസ്ത്രജ്ഞന്‍ റോക്‌സി മാത്യു 
കോളിന്റെ മുന്നറിയിപ്പ്. വിശദമായ റിസ്‌ക് മാപ്പിംഗ് നടത്തി കേരളം ഇപ്പോള്‍ത്തന്നെ മുന്നൊരുക്കം നടത്തണം. ഭാവി കാലാവസ്ഥാ മാറ്റം പരിഗണിച്ചുവേണം കേരളത്തിന്റെ എല്ലാ വികസന പദ്ധതികളും നടത്താന്‍. ഉരുള്‍പൊട്ടല്‍ നേരിടാന്‍ സംയോജിത മുന്നറിയിപ്പ് സംവിധാനം ഉണ്ടാക്കണമെന്നും ശാസ്ത്രജ്ഞന്‍ കൂട്ടിച്ചേര്‍ത്തു.
ഇനി വരുന്ന നാളുകളില്‍ വരള്‍ച്ചയും വെള്ളപ്പൊക്കവും കൂടുതലായി അനുഭവപ്പെടാനാണ് സാധ്യതയെന്ന് റോക്‌സി മാത്യു പറഞ്ഞു. എവിടെയാണ് കടലാക്രമണം ഉണ്ടാവാന്‍ സാധ്യതയുള്ളത്, അതിത്രീവ മഴ ഉണ്ടാവാന്‍ സാധ്യതയുള്ളത് എവിടെയാണ് എന്നെല്ലാം വിശദമായ റിസ്‌ക് മാപ്പിംഗ് നടത്തുകയാണ് സര്‍ക്കാറിന് ചെയ്യാന്‍ കഴിയുന്ന പ്രതിവിധിയെന്നും അദ്ദേഹം വ്യക്തമാക്കി.
أحدث أقدم