ആഭരണങ്ങളെടുക്കാൻ അമ്മയെയും സഹോദരിയെയും ജൂവലറിയിലിരുത്തി മടങ്ങിയ യുവാവ് വീട്ടിൽ മരിച്ചനിലയിൽ






തൃശ്ശൂർ :   വിവാഹത്തിന് ആഭരണങ്ങളെടുക്കാൻ അമ്മയെയും സഹോദരിയെയും ജൂവലറിയിലിരുത്തി മടങ്ങിയ യുവാവ് വീട്ടിൽ മരിച്ചനിലയിൽ.

തൃശ്ശൂർ ഗാന്ധിനഗർ കുണ്ടുവാറയിൽ പച്ചാലപ്പൂട്ട് വീട്ടിൽ വിപിൻ (25) ആണ് മരിച്ചത്.

ബാങ്ക് വായ്പ കിട്ടാത്തതിനെത്തുടർന്നുള്ള മാനസികവിഷമത്താലാണ് ആത്മഹത്യയെന്നാണ് നിഗമനം. 

 സഹോദരിയുടെ വിവാഹാവശ്യങ്ങൾക്കായി ബാങ്കിൽനിന്ന് വായ്പ തേടിയിരുന്നു.

സൂപ്പർ മാർക്കറ്റിൽ ജോലിയുണ്ടായിരുന്ന വിപിന് കോവിഡ്കാലത്ത് അത് നഷ്ടപ്പെട്ടതാണ്.
أحدث أقدم