ആലപ്പുഴ കായംകുളത്ത് ലോട്ടറി കച്ചവടക്കാരനെ വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത ഗുണ്ട അറസ്റ്റിൽ. നിരവധി കേസുകളിൽ പ്രതിയായ ആമ്പാടി ആണ് അറസ്റ്റിലായത്. കാപ്പ ചുമത്തി ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കിയിരുന്ന ആമ്പാടി വിലക്കിന്റെ സമയ പരിധി അവസാനിച്ചതിനെ തുടർന്ന് അടുത്തിടെയാണ് നാട്ടിൽ തിരികെയെത്തിയത്. അറസ്റ്റിലായ ഇയാളെ റിമാൻഡ് ചെയ്തു. കായംകുളം സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് ഷാഫിയുടെ നേത്യത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
ലോട്ടറി കച്ചവടക്കാരനെ വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത ഗുണ്ട അറസ്റ്റിൽ.
ജോവാൻ മധുമല
0