കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന ബസ്​​ കത്തിയമർന്നു; 50 യാത്രക്കാർ അദ്ഭു​തകരമായി രക്ഷപ്പെട്ടു


കണ്ണൂർ  കണ്ണൂർ പൊടിക്കുണ്ടിൽ ഓടിക്കൊണ്ടിരുന്ന ബസിന്​ തീപിടിച്ചു. കണ്ണൂർ നഗരത്തിൽ പള്ളിക്കുന്ന്​ പൊടിക്കുണ്ടിലെ മിൽമക്ക്​ സമീപമാണ്​ ​ സംഭവം. പുക ഉയർന്നതോടെ യാത്രക്കാരെ മുഴുവൻ ഇറക്കിവിട്ടതിനാൽ വൻ ദുരന്തം ഒഴിവായി. ആർക്കും പരിക്കില്ല._
_പാലിയത്ത് വളപ്പ്-കണ്ണൂര്‍ റൂട്ടിലോടുന്ന മായാസ് എന്ന ബസിനാണ് തീപിടിച്ചത്. ബസ് പൂര്‍ണമായും കത്തിനശിച്ചു. 50ല്‍ അധികം യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. ചൊവ്വാഴ്ച രാവിലെ 9.45ഓടെയാണ്​ സംഭവം.  നാട്ടുകാരും ഫയർഫോഴ്​സും ചേർന്ന്​ തീയണച്ചു._

_ബസ് പൂര്‍ണമായും തീ പിടിക്കുന്നതിന് മുമ്പ് എല്ലാ യാത്രക്കാരേയും സുരക്ഷിതരായി പുറത്തിറക്കാന്‍ ജീവനക്കാര്‍ക്ക് സാധിച്ചതിനാല്‍ ആര്‍ക്കും പരിക്കേറ്റില്ല. ഡ്രൈവറുടെ സീറ്റിന്‍റെ സൈഡില്‍ നിന്ന് തീപ്പൊരി ഉയരുന്നതാണ് ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പുക ഉയരാന്‍ തുടങ്ങി. ഡ്രൈവർ ബസ്​ സൈഡിലേക്ക്​ ഒതുക്കി, യാത്രക്കാരോട്​ ഇറങ്ങാൻ ആവശ്യ​പ്പെടുകയായിരുന്നു. ഇറങ്ങുന്നതിനിടെ തന്നെ തീ ആളിപ്പടർന്നു. യാത്രക്കാര്‍ പുറത്തിറങ്ങിയതിന് പിന്നാലെ ബസ് പൂര്‍ണമായും ആളിക്കത്തി തീപിടിച്ചു._


أحدث أقدم