മുഖ്യമന്ത്രി ചുമതല കൈമാറില്ല.

 
തിരു.: ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോകുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക ചുമതല മറ്റാർക്കും കൈമാറില്ല. പതിവു പോലെ ബുധനാഴ്ചകളിൽ ഓൺ ലൈനായി മന്ത്രിസഭ ചേരുമെന്നും ഇ ഫയൽ സംവിധാനത്തിലൂടെ അത്യാവശ്യ ഫയലുകളിൽ താൻ തീരുമാനമെടുക്കുമെന്നും ഇന്നലെ മന്ത്രിസഭാ യോഗത്തിൽ അദ്ദേഹം സൂചിപ്പിച്ചു. 
      അടുത്ത മന്ത്രിസഭാ യോഗം 19 ന് ഓണ്‍ ലൈനായി ചേരുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി വിദേശത്തു പോകുമ്പോൾ ചുമതല മറ്റാർക്കെങ്കിലും കൈമാറുമോ എന്ന ആകാംക്ഷ അവസാനിപ്പിച്ചു കൊണ്ടാണ് അദ്ദേഹം തീരുമാനം വെളിപ്പെടുത്തിയത്. 
      മുഖ്യമന്ത്രി 15 ന് അമേരിക്കയിലെ മേയോ ക്ലിനിക്കിലേക്കു പോകും. 29നു തിരിച്ചെത്തും.
      അതേസമയം, അമേരിക്കൻ വിസ ലഭിക്കുനതിനായി, താൻ കമ്യൂണിസ്റ്റ് അല്ലെന്ന തരത്തിൽ സത്യപ്രസ്താവന നടത്തിയതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.


Previous Post Next Post