സാമ്പത്തിക പ്രതിസന്ധി ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് നിത്യചെലവിനായി സര്‍ക്കാര്‍ രണ്ടുകോടി രൂപ പലിശരഹിത വായ്പ നല്‍കിയതായി റിപ്പോര്‍ട്ട്




തിരുവനന്തപുരം ▪️ ശതകോടികളുടെ ആസ്തിയുള്ള ശ്രീപദ്മനാഭസ്വാമി ക്ഷേത്രം നിത്യചെലവിനായി കടമെടുക്കുന്നു. കോവിഡ് കാലത്ത് ഭക്തരുടെ വരവ് കുറഞ്ഞത് വരുമാനത്തെ ബാധിച്ചിരുന്നു. ഈ പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ രണ്ടുകോടി രൂപ പലിശരഹിത വായ്പയായി നല്‍കിയെന്നും 'മാതൃഭൂമി' റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതിദിന ചെലവുകള്‍, ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍ എന്നിവ നല്‍കാന്‍ കഴിയാത്ത അവസ്ഥയാണെന്നും സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ 10 കോടി രൂപ വായ്പയായി അനുവദിക്കണമെന്നും ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ ആവശ്യപ്പെട്ടിരുന്നു. 2021 മേയിലാണ് ഇതുസംബന്ധിച്ച് കത്ത് നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോഴാണ് ധനകാര്യവകുപ്പിന്റെ പ്രത്യേക അനുമതിയോടെ തുക അനുവദിച്ചത്. നിത്യചെലവുകള്‍ ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍ എന്നിവക്കായി ദിവസവും നാലു ലക്ഷം രൂപ ചെലവ് വരുന്നുണ്ട്. എന്നാല്‍ മണ്ഡലകാലമായിട്ടുപോലും രണ്ടരലക്ഷം രൂപയാണ് ഇപ്പോള്‍ ദിവസവും ലഭിക്കുന്നത്.
أحدث أقدم