കോട്ടയം: കവിയും ചലച്ചിത്ര സംഗീതസംവിധായകനും നാടകരചയിതാവുമായ ആലപ്പി രംഗനാഥിന് ഔദ്യോഗിക ബഹുമതികളോടെ വിട.
സംസ്ഥാന സർക്കാരിനുവേണ്ടി മന്ത്രി വി.എൻ. വാസവൻ ആദരാഞ്ജലി അർപ്പിച്ചു. ഏറ്റുമാനൂർ ഓണംതുരുത്തിലെ സരോജിനീ വിലാസം വീട്ടിലെത്തിയാണ് ആദരാഞ്ജലി അർപ്പിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടിയും ജില്ലാ ഭരണകൂടത്തിനുവേണ്ടിയും പുഷ്പചക്രം അർപ്പിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, കോട്ടയം തഹസിൽദാർ ലിറ്റിമോൾ തോമസ് എന്നിവർ സംസ്‌കാരചടങ്ങിൽ പങ്കെടുത്ത് ആദരാഞ്ജലി അർപ്പിച്ചു.