ഒമിക്രോണ്‍ വ്യാപനം; പൂര്‍ണ്ണ നിയന്ത്രണം ജന ജീവിതത്തെ ബാധിക്കും അടച്ചിടല്‍ ഒഴിവാക്കാന്‍ ഓരോരുത്തരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി

 
തിരുവനന്തപുരം▪️  സംസ്ഥാനത്ത് ഒമിക്രോണ്‍ വ്യാപിക്കുന്നുണ്ടെങ്കിലും ലോക്ക്ഡൗണ്‍ പോലുള്ള നിയന്ത്രണങ്ങള്‍ ആലോചനയിലില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. പൂര്‍ണ്ണ നിയന്ത്രണം ജന ജീവിതത്തെ ബാധിക്കും. അടച്ചിടല്‍ ഒഴിവാക്കാന്‍ ഓരോരുത്തരും ജാഗ്രത പാലിക്കണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. വിദേശത്ത് നിന്ന് വരുന്നവര്‍ക്കുള്ള ക്വാറന്റൈന്‍ മാനദണ്ഡം കേന്ദ്ര നിര്‍ദേശമനുസരിച്ചാണ് മാറ്റിയിരിക്കുന്നത്. ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപന ശേഷി കൂടുതലായതിനാലാണ് നിയന്ത്രണം കടുപ്പിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
أحدث أقدم