ചാലിയാര്‍ പുഴയിൽ കോളേജ് അധ്യാപകന്‍ മുങ്ങിമരിച്ചു




നിലമ്പൂർ(മലപ്പുറം) : ചാലിയാര്‍ പുഴയില്‍ കോളജ് അധ്യാപകന്‍ മുങ്ങിമരിച്ചു. നിലമ്പൂര്‍ അമല്‍ കോളജിലെ കായികാധ്യാപകനായ കണ്ണൂര്‍ സ്വദേശി മുഹമ്മദ് നജീബാണ് മരിച്ചത്.

 പിതാവിനൊപ്പം ചാലിയാര്‍ പുഴയിലെ മയിലാടി കടവില്‍ കുളക്കാനിറങ്ങുന്നതിനിടെ ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം.

സഹോദരിയുടെ ഭര്‍ത്താവും പിതാവുമായിരുന്നു നജീബിനൊപ്പമുണ്ടായിരുന്നത്. പുഴയില്‍ മീന്‍ പിടിക്കാനെത്തിയവരാണ് അപകടത്തില്‍പ്പെട്ടവരെ രക്ഷപെടുത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും നജീബിന്റെ ജീവന്‍ രക്ഷിക്കാനായില്ല.


أحدث أقدم