ഇന്നുച്ചയ്ക്ക് അ പന്ത്രണ്ടരയോടെ ചെങ്ങളത്ത് ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്ന ഗ്രൗണ്ടിൽ വെച്ചായിരുന്നു സംഭവം . മർദ്ദനമേറ്റ കോട്ടയം ആർടിഒ ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എംവി ജയചന്ദ്രൻ കുമരകം ഗവൺമെൻറ് ആശുപത്രിയിൽ ചികിത്സ തേടി.
തിരുവാതുക്കൽ ബാസ്റിൻ എന്ന പേരിൽ വ്യാജ ഡ്രൈവിംഗ് സ്കൂൾ നടത്തുന്ന വ്യക്തിയാണ് തന്നെ ഡ്യൂട്ടിക്കിടയിൽ മർദ്ദിചതെന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പറഞ്ഞു കുമരകം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.