മലപ്പുറം സ്വദേശിനിയായ 16-കാരി ഒരു വർഷം മുമ്പ് ആണ് വിവാഹിതയായത്. ആറുമാസം ഗർഭിണിയായ പെൺകുട്ടിയെ ചൈൽഡ് ലൈൻ പ്രവർത്തകർ ഇടപെട്ട് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
വണ്ടൂർ സ്വദേശിയാണ് ഒരുവർഷം മുമ്പ് പെൺകുട്ടിയെ വിവാഹം ചെയ്തത്. എന്നാൽ ഇക്കാര്യം അധികൃതരോ മറ്റോ അറിഞ്ഞിരുന്നില്ല. ദിവസങ്ങൾക്ക് മുമ്പ് ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് വിവരം ലഭിച്ചതോടെയാണ് ശൈശവവിവാഹം പുറത്തറിയുന്നത്. തുടർന്ന് ചൈൽഡ് വെൽഫയർ കമ്മിറ്റി ചൈൽഡ് ലൈനിനെ വിവരമറിയിക്കുകയും പെൺകുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയുമായിരുന്നു.