ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു






 തൃശ്ശൂർ :  തൃശൂരിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.

 രണ്ട് പേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രികനായിരുന്ന കരുവന്നൂർ സ്വദേശി ബിനിൽ (23) ആണ് മരിച്ചത്. രാത്രി ഏഴേമുക്കാലോടെയാണ് അപകടം.

 ബിനിലിനൊപ്പം ബൈക്കിൽ യാത്ര ചെയ്തിരുന്ന കരുവന്നൂർ സ്വദേശി കിരൺ (24), ഓട്ടോ ഡ്രൈവർ വടൂക്കര സ്വദേശി ഡെന്നി(42) എന്നിവർക്കാണ് പരിക്കേറ്റത്. 

തൃശൂർ വടക്കേ സ്റ്റാൻഡിനു മുന്നിലാണ് അപകടം. കൺട്രോൾ റൂം പോലീസെത്തിയാണ് രക്ഷപ്രവർത്തനം നടത്തിയത്. അപകടമുണ്ടായ ഉടനെ തന്നെ തൃശൂർ ആകട്സ് പ്രവർത്തകർ പരിക്കേട്ടവരെ തൃശൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും. ബിനിലിന്റെ മരണം സ്ഥിരീകരിച്ചു.

أحدث أقدم