കേസെടുക്കാതിരിക്കാന്‍ കൈക്കൂലി: രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷൻ






കോഴിക്കോട് : വില്‍ക്കാന്‍ ഏല്‍പ്പിച്ച കാര്‍ അപകടത്തില്‍ പെട്ട സംഭവത്തില്‍ കേസെടുക്കാതിരിക്കാനായി അര ലക്ഷം രൂപ കൈക്കൂലി വാങ്ങിയ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍.

കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പി.വി.കൃജേഷ്, ഗ്രെയ്‌ഡ്‌ എസ്.ഐ പ്രവീണ്‍ കുമാര്‍ എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്.

നഗരത്തിലെ യൂസ്‌ഡ്‌ കാര്‍ ഷോറൂമില്‍ വില്‍പ്പനയ്ക്കായി എത്തിച്ച കാര്‍ ഷോറൂം ഉടമകളില്‍ ഒരാള്‍ സ്വകാര്യ ആവശ്യത്തിന് കൊണ്ട്പോയപ്പോള്‍ അപകടത്തില്‍ പെട്ടു.സ്ഥലത്തെത്തിയ പോലീസുകാര്‍ കാറിന്റെ ആര്‍.സി.ബുക്ക് ഉടമയ്‌ക്കെതിരെ കേസെടുക്കാതിരിക്കാനായി അര ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു. അതനുസരിച്ചു ഈ തുക ഒരു പോലീസുകാരന്റെ ഭാര്യയുടെ അകൗണ്ടിലേക്ക് മാറ്റുകയും ചെയ്തു.

എന്നാല്‍ പിന്നീട് ഇവര്‍ കൈക്കൂലി വാങ്ങിയ വിവരം ജില്ലാ പോലീസ് മേധാവി ജോര്‍ജിനെ അറിയിച്ചു. തുടര്‍ന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ സുദര്‍ശന്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇരുവരും കുറ്റക്കാരാണെന്നും കണ്ടെത്തുകയും സസ്‌പെന്‍ഡ് ചെയ്യുകയുമായിരുന്നു.


أحدث أقدم