കുവൈറ്റിൽവീട്ടില്‍ മദ്യം നിര്‍മ്മിച്ച് വില്‍പ്പന നടത്തിയ രണ്ട് പ്രവാസികള്‍ അറസ്റ്റില്‍ പിടിച്ചെടുത്തത് 400 കുപ്പി മദ്യം

സാജൻ 
ന്യൂസ് ബ്യൂറോ കുവൈറ്റ്

കുവൈത്ത് സിറ്റി : കുവൈത്തില്‍ വീട്ടില്‍ മദ്യം നിര്‍മ്മിച്ച് വില്‍പ്പന നടത്തിയ രണ്ട് പ്രവാസികളെ അറസ്റ്റ് ചെയ്തു. രണ്ട് ഇന്ത്യക്കാരാണ് അറസ്റ്റിലായത്. വഫ്ര ഏരിയയില്‍ നിന്നാണ് അഹ്മദി പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

വഫ്ര ഏരിയയിലെ പരിശോധനക്കിടെ പൊലീസ് ഉദ്യോഗസ്ഥര്‍ ഒരു ഇടവഴിയില്‍ പാര്‍ക്ക് ചെയ്ത കാറിന് അരികെ എത്തി. പൊലീസ് എത്തുന്നത് കണ്ട് പ്രവാസികള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്തു.

വീട്ടില്‍ നിര്‍മ്മിച്ച വന്‍ മദ്യശേഖരം ഇവരുടെ കാറില്‍ നിന്ന് കണ്ടെത്തി. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. മദ്യം വില്‍പ്പനയ്ക്കായി കൊണ്ടുപോകുകയാണെന്നും ഇവര്‍ സമ്മതിച്ചു. 400 കുപ്പി മദ്യമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. തുടരന്വേഷണത്തിനായി അറസ്റ്റിലായവരെ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.
Previous Post Next Post