മണർകാട്ദേവീക്ഷേത്രത്തിൽപത്താമുദയഉത്സവം .വിഷു മുതൽ ആരംഭിച്ച് (ഏപ്രിൽ 15 / മേടം 2 വെള്ളി) ഏപ്രിൽ 24 ഞായറാഴ്ച പത്താമുദയം (മേടം 11) വരെ

  
                                        
മണർകാട് ! ദേവീക്ഷേത്രത്തിലെ പത്താമുദയഉത്സവ ഏപ്രിൽ 15 വെള്ളി വിഷു മുതൽ (മേടം 2) ആരംഭിച് ഏപ്രിൽ 24-ാം തീയതി ഞായറാഴ്ച (മേടം 11 ഞായർ ) പത്താമുദയം വരെ നടക്കുന്നു. മണർകാട് ദേവീക്ഷേത്രത്തിലെ ഏറ്റവും പ്രസിദ്ധമായ പത്താമുദയം 2 വർഷമായി കോവിഡ് മഹാമാരിയാൽ ക്ഷേത്ര ചടങ്ങിൽ ഒതുങ്ങി നിന്നതിന് ശേഷം ഈ വർഷം അതിവിപുലമായിട്ട് ആചരിക്കുന്നതിനുള്ള തയാറെടുപ്പുകളിലാണ് മണർകാട്ട് അമ്മയുടെ അവകാശികളായ ഇരുപത്തി എട്ടര കരക്കാർ . ഈ വർഷത്തെ പത്താമുദയത്തിൽ പങ്കെടുത്ത് കലം കരിക്കൽ, കുംഭകുടം, അമ്മൻ കുടം, പ്രഭാത കുടം, തൂക്കം വഴിപാടുകൾ, ഗരുഡൻ വഴിപാടുകൾ എന്നിവയും അതുപോലെ രക്തപുഷ പാംജലി ,കൈവട്ടിക ഗരുതി, കരിം ഗുരുതി നട ഗുരുതി മറ്റ് എല്ലാവിധ അർച്ചനകളും വഴിപാട് പ്രസാദമായ നെയ് പായസം, ഉണ്ണി അപ്പം എന്നിവ നടത്തുന്നതിനും പ്രസാദ വഴിപാടുകൾ നേരിട്ട് സ്വീകരിക്കുന്നതിനുമായി ധാരാളം ഭക്തജനത്തിരക്കാണ്. അതുപോലെ ഏറ്റവും കൂടുതൽ കുംഭകുടം, ഗരുഡൻ, തൂക്കം എന്നിവ നടക്കുന്നതുമായ ഈ ക്ഷേത്രത്തിലെ പത്താമുദയം ആഘോഷം ക്ഷേത്ര ആരംഭം മുതൽ ഉണ്ടായി എന്നാണ് പഴമക്കാർ പറയുന്നത് .കൂടാതെ മണർകാട് ദേവീക്ഷേത്രത്തിൽ മാത്രം ഉള്ളതും ചരിത്രപ്രസിദ്ധവുമായ രണ്ട് പ്രധാന വഴിപാടുകളാണ് പതിനൊന്ന് ഗരുഡനും, പന്ത്രണ്ട് വർഷം കൂടുമ്പോൾ നടത്തേണ്ട 21 വലിയ പാത്രം വടക്കേ നട മഹാഗുരുതിയും . പതിനൊന്ന് ഗരുഡൻ വഴിപാടിനുള്ള പതിനെന്ന് ചാടും ഈ ക്ഷേത്രത്തിൽ മാത്ര ഉള്ളതാണ് . ഒന്നര വർഷമായി ഈ കോവിഡ് മഹാമാരി കാലഘട്ടത്തിൽ ആരംഭിച്ച നാലമ്പല നവീകരണം തമിഴ്നാട്ടിൽ നിന്നും കൃഷ്ണ ശിലകൾ ഇറക്കിനാലമ്പലം മുഴുവനും ത്രിവർഗ്ഗ തറ ഉൾപ്പെടെ പണി പൂർത്തീകരിച്ച് നാലമ്പലത്തിന്റെ ഉത്തരം വയ്ക്കലും കഴിക്കോലുകളും ഇറക്കി ഇപ്പോൾ നാലംമ്പലം മുഴുവനും ചെമ്പ് പാളികൾ പാകുന്നതിനായി മുഴുവൻ ഭാഗവും തേക്കിൻ പലകകൾ തറച്ച് പൂർത്തീകരിച്ച് വരികയാണ് .നാലമ്പലം മുഴുവനും ചെമ്പ് പാളികൾ  പാകുന്നത് ഭക്തജനങ്ങളുടെ വഴിപാടായി അവരുടെ പേരിലും, നാളിലും ചെമ്പ് പാളികൾക്കുള്ള വഴിപാടു തുകകൾ ദേവസ്വം സ്വീകരിച്ചു വരികയാണ് . നാലമ്പല നവീകരണം കാണുന്നതിനും പുരാതന ശില്പ വേലകൾ കേടുകൂടാതെ ഉറപ്പിക്കുന്നതും , നഷ്ടാവസ്ഥയിൽ വന്ന വപുതുക്കി നവീകരിച്ച് വയ്ക്കുന്നതും പുതിയ തായ ശില്പ വേലകൾ ദാരുവിലും ,കൃഷ്ണ ശിലയിലും വാങ്ങുന്നതും കാണുന്നതിനും മറ്റു ആയിട്ട് ധാരളം ഭക്തജനങ്ങൾ  ക്ഷേത്രത്തിൽ എത്തി കൊണ്ടിരിക്കുകയാണ്. പത്താമുദയത്തിന് ഭക്തജന ലക്ഷങ്ങളെ കൊണ്ട് ക്ഷേത്രവും,  മണർകാട് കരയിലെ മുഴുവൻ പ്രദേശങ്ങളും ആഘോഷ തിമിർപ്പിനായി ഒരുങ്ങി നിൽക്കുകയാണ് . മണർ ദേവീക്ഷേത്രത്തിലെ പത്താമുദയത്തിന് കോട്ടയം ജില്ലയിലെ 12 ൽ അധികം പഞ്ചായത്തും കോട്ടയം മുനിസിപ്പൽ ഏറിയടക്കം ഉള്ളതാണ് ഈ ക്ഷേത്രത്തിലെ ഇരുപത്തി എട്ടര കരകൾ അടങ്ങുന്നത് . ഇതും ഈ മണർകാട് ദേവീക്ഷേത്രത്തിന് മാത്രമുള്ള ഏറ്റവും വലിയ പ്രത്യേകതയാണ്
أحدث أقدم