കേന്ദ്രീയ വിദ്യാലയത്തിലെ പ്രവേശനത്തിനുള്ള എംപി ക്വാട്ട റദ്ദാക്കി




 
ന്യൂഡല്‍ഹി: കേന്ദ്രീയ വിദ്യാലയത്തിലെ പ്രവേശനത്തിനുള്ള എംപി ക്വാട്ട അടക്കം പ്രത്യേക ക്വാട്ടകള്‍ റദ്ദാക്കി. എംപിമാരുടെ മക്കള്‍, പേരക്കുട്ടികള്‍ എന്നീ ക്വാട്ടകളും ഒഴിവാക്കി. ഇനി ജനറല്‍ ക്വാട്ടയുടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ക്വാട്ടയും മാത്രമാണ് ഉണ്ടാകുക.

ഓരോ എംപിമാര്‍ക്കും പത്ത് സീറ്റ് വീതമായിരുന്നു പ്രവേശനത്തിന് അനുവദിച്ചിരുന്നത്. കേന്ദ്രീയ വിദ്യാലയ സംഘടന്റെയാണ് തീരുമാനം.
أحدث أقدم