സോപ്പുപൊടി നിര്‍മ്മിക്കുന്ന മെഷീനില്‍ കുടുങ്ങി; വിദ്യാര്‍ത്ഥി മരിച്ചു




മലപ്പുറം: സോപ്പുപൊടി നിര്‍മിക്കുന്ന മെഷീനിനുള്ളില്‍ കുടുങ്ങി വിദ്യാര്‍ത്ഥി മരിച്ചു. പാണ്ടിക്കാട് തെച്ചിയോടന്‍ ഷമീറിന്റെ മകന്‍ മുഹമ്മദ് ഷാമില്‍ (18) ആണ് മരിച്ചത്. ഷമീറിന്റെ ഉടമസ്ഥതയിലുള്ള സോപ്പ് കമ്പനിയിലാണ് അപകടം നടന്നത്.

ഇന്ന് വൈകിട്ട് ഷമീര്‍ സോപ്പ് കമ്പനിയുടെ വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് മകന്‍ മുഹമ്മദ് ഷാമില്‍ മെഷീനിനുള്ളില്‍ കുടുങ്ങി കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.


أحدث أقدم