_തിരുവമ്പാടി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയെ ആണ് ഇന്ന് പുലർച്ചെ പാലക്കാട് ജില്ലയിലെ പട്ടാമ്പിയിൽ വെച്ച് തിരുവമ്പാടി ഇൻസ്പെക്ടർ സുമിത്ത് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിൽ എടുത്തത്. 14 വയസ്സ് പ്രായമുള്ള ഉള്ള കുട്ടിയെ സോഷ്യൽ മീഡിയ വഴി പരിചയ പെട്ട പ്രതി പീഡിപ്പിച്ച് കുട്ടിയിൽ നിന്നും സ്വർണ്ണം കവർന്ന് രക്ഷപ്പെടുകയായിരുന്നു._
_തൃശൂർ മായന്നുർ സ്വദേശി അറക്കൽ വീട്ടിൽ മുഹമ്മദ് യാസീനെ ആണ് തിരുവമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. പട്ടാമ്പിയിൽ ഒളിവിൽ കഴിഞ്ഞു വരുകയായിരുന്ന പ്രതിയെ സ്റ്റേഷനിൽ കൊണ്ടുവന്നു അറസ്റ്റു രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനീസ് കെ എം , രാംജിത്ത് എ , ഷിനോജ് K എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്._